In a major reshuffle in the police top brass, Tomin Thachankary, who was the ADGP at police headquarters, has been appointed as Fire force chief. <br /> <br />സംസ്ഥാനത്ത് ഇടതുഭരണത്തിന് കീഴില്‍ ബിജെപി ഇംഗിതമനുസരിച്ച് പൊലീസ് അഴിച്ചുപണി. എല്‍ഡിഎഫ് ഭരണം കയ്യാളുന്ന കേരളത്തില്‍ ആരൊക്കെ പൊലീസ് തലപ്പത്ത് വരണമെന്നുള്ള ബിജെപി തീരുമാനമാണ് പൊലീസ് സേനയുടെ പുന സംഘടനയിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്. സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് നടന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ചര്‍ച്ചയിലെ പ്രധാനമായ ഒരു ആവശ്യം പൊലീസ് തലപ്പത്ത് ട്രാന്‍സ്ഫര്‍ ഉണ്ടാകണമെന്നായിരുന്നു. പൊലീസ് സേനയില്‍ അടിയന്തരമായി സ്ഥലം മാറ്റപ്പെടേണ്ടവരുടെ പട്ടിക ബിജെപി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
